Special Projects

Thanalkoottu

Project Status:
image

മലപ്പുറം ജില്ലയിലെ കാമ്പസുകളില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാര്ത്ഥി സമൂഹത്തെ വളര്ത്തിയെടുക്കുവാനും ലക്ഷ്യബോധവും തിരിച്ചറിവുമുള്ള വ്യക്തിത്വങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കൌമാരത്തിന്റെ കര്മ്മ ശേഷിയെ നിര്മ്മാണാത്മകമായി പ്രയോജനപ്പെടുത്തുവാനും സ്വന്തം ജീവിതത്തിന്റെ താളം നഷ്ടപ്പെടാതെ സൂക്ഷിക്കുവാനും സഹ ജീവികള്ക്ക് തണലേകാനുമുള്ള കാമ്പസ് കൂട്ടായ്മയാണ് തണല്ക്കൂട്ട്. 2013-14 അധ്യന വര്ഷത്തിലാണ് ഇത്തരമൊരു പ്രോജക്റ്റ് തയ്യാറാക്കിയത്. വിദ്യാലയങ്ങളില്‍ ഭൌതിക സൌകര്യങ്ങള്‍ വര്ദ്ധിപ്പിക്കുവാനും അക്കാദമിക രംഗത്ത് ഗുണ നില വാരം ഉയര്ത്തുവാനും ഒട്ടനവധി പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്നുണ്ട്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പഠിച്ച് കാമ്പസുകളില്‍ നിന്ന് പുറത്ത് വരുന്ന കുട്ടികള്‍ സമൂഹത്തിനും സ്വന്തം കുടുംബത്തിനും പ്രയോജനം ലഭിക്കുന്നവരായി മാറിയില്ലെങ്കില്‍ അവര്ക്ക് ലഭിച്ച വിദ്യഭ്യാസം കൊണ്ടെന്ത് കാര്യം എന്ന ചിന്തയില്‍ നിന്നും, സമൂഹത്തെ ഭയപ്പെടുത്തുകയും രക്ഷിതാക്കളുടെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന വാര്ത്തകള്‍ നിരന്തരമായി പുറത്ത് വന്ന് കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിന്നുമാണ് ഇത്തരമൊരു പദ്ധതി മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്.

തണല്‍ക്കൂട്ടിന്റെ ഘടന

          ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും കോളേജുകളിലുമാണ് തണല്‍ക്കൂട്ട് യൂണിറ്റുകള്‍ രൂപീകരിച്ചത്. കാമ്പസുകളില്‍ പ്രവര്ത്തിച്ച് കൊണ്ടിരിക്കുന്ന എന്‍.എസ്.എസ്, എന്‍.സി.സി, തുടങ്ങിയ യൂണിറ്റുകളില്‍ അംഗങ്ങളല്ലാത്ത 100 വിദ്യാര്ത്ഥി - വിദ്യാര്ത്ഥിനികളെ ഉള്പ്പെടുത്തിയാണ് ഒരു യൂണിറ്റ് രൂപീകരണം. പ്രിന്സിപ്പള്‍ ചെയര്മാനും ഒരു അധ്യാപകനും ഒരു അധ്യാപികയും അനിമേറ്റര്‍മാരും പ്രിഫ്ക്റ്റ്, ഡപ്യൂട്ടി പ്രിഫക്റ്റ്, സിക്രട്ടറി, ജോ: സിക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് വിദ്യാര്ത്ഥികളെയും വിദ്യാര്ത്ഥിനികളെയും ഉള്പ്പെടുത്തി കൊണ്ടുള്ളതാണ് കോര്ടീം. ഓരോ ക്ലാസ്സില്‍ നിന്നും രണ്ട് പ്രതിനിധികളെ ഉള്പ്പെടുത്തി കൊണ്ടുള്ള ഒരു സര്‍വ്വീസ് ടീമിനെ തെരെഞ്ഞെടുത്തതിന് ശേഷം അവരില്‍ നിന്നാണ് ഈ കോര്‍ ടീമിനെ തെരെഞ്ഞെടുക്കുക. കോര്‍ ടീമും സര്‍വീസ് ടീമും ഉള്പെടുന്നതാണ് തണല്‍ക്കൂട്ടിന്റെ എക്സിക്യൂട്ടീവ്. മുഴുവന്‍ അംഗങ്ങളും ഉള്പെടുന്നതാണ് ജനറല്‍ ബോഡി.

കര്മ്മ പരിപാടികള്‍

1- ഇ-പൊസിറ്റീവ്

               സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട കര്മ്മ പരിപാടികളുടെ പേരാണ് ഇ-പോസിറ്റീവ്. മൊബൈല്‍ ഫോണ്‍, ഇന്റര്‍ നെറ്റ്, ഫേസ് ബുക്ക്, വാട്സ് ആപ്പ്, തുടങ്ങിയ അതി നൂതന സാങ്കേതിക വിദ്യാര്ത്ഥികള്ക്ക് ഒട്ടനവധി ഗുണ പരമായ വശങ്ങളുള്ളത് പോലെ തന്നെ ദോശ വശങ്ങളുമുണ്ട്. കുട്ടികള്ക്ക് അവരുടെ പഠന പ്രക്രിയ എളുപ്പമാക്കുവാനും വിവര ശേഖരണത്തിനും ഈ സാങ്കേതിക സംവിധാനങ്ങളെ വളരെ ഫല പ്രദമായി പ്രയോജനപ്പെടുത്താം. അതോടൊപ്പം സഹപാഠിയുടെ സ്വകാര്യതകളെലേക്കെല്ലാം കടന്ന് കയറി ജീവിതത്തിന്റെ സ്വസ്ഥതകളെല്ലാം തകര്ക്കുകയും ചെയ്യാം. പഠന വഴിയില്‍ ബഹുദൂരം മുന്നോട്ട് പോവാന്‍ ഈ സംവിധാനങ്ങള്‍ വളരെ നന്നായി പ്രയോജനപ്പെടുത്താം. അതോടൊപ്പം സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ വഴി പിഴച്ച് സഞ്ചരിച്ച് അപകട കെണികളില്‍ ചെന്ന് പെട്ടും ചതിക്കുഴികളില്‍ വീണും ജീവിതം തന്നെ തകരുകയും ചെയ്യാം. രക്ഷക്കും ശിക്ഷക്കും ഒരു പോലെ അവസരമൊരുക്കുന്ന വിവര സാങ്കേതിക വിദ്യയുടെ നിയമ പരമായ വശങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുവാനും സ്വയം പ്രതിരോധം തീര്ക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്നതിനുമായി ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയാണ് ഇ-പൊസിറ്റീവ് വഴി നടത്തി കൊണ്ടിരിക്കുന്നത്. പോലീസ് ഡിപ്പാര്ട്ടുമെന്റിന്റെ സഹായത്തോടെയാണ് ഈ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. പോലീസിലെ സൈബര്‍ സെല്‍ ഈ പ്രവര്ത്തനത്തിനായി ജില്ലാ പഞ്ചായത്തിനെ സഹായിക്കുന്നു.

2. ലഹരി മുക്ത കാമ്പസ്

        ലഹരി മാഫിയ ഇന്ന് നോട്ടമിട്ടിട്ടുള്ളത് കാമ്പസുകളെയാണ് വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ പാത്തും പതുങ്ങിയും വിവിധ ലഹരി ഉല്‍പ്പന്നങ്ങള്‍ കുട്ടികള്ക്ക് നല്കി പ്രലോഭിപ്പിച്ച് അവരെ ലഹരിക്ക് അടിമകളാക്കുകയും ലഹരി വസ്തുക്കളുടെ വില്‍പ്പനക്കാരാക്കുകയും ചെയ്യുകയാണ് ലഹരി മാഫിയ. ഈ സാഹചര്യത്തില്‍ വിദ്യാര്ത്ഥികളുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള പ്രവര്ത്തനങ്ങള്‍ സംഘടിപ്പിച്ച് കാമ്പസുകളെയും പരിസരങ്ങളെയും ലഹരിയില്‍ നിന്ന് വിമുക്തമാക്കുന്നതിന്ന് ലക്ഷ്യം വെച്ച് കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കുട്ടികള്ക്കും രക്ഷിതാക്കള്ക്കും ബോധവല്കരണ ക്ലാസ്സുകള്‍, വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍, കുട്ടികള്ക്ക് പ്രസംഗ - പ്രബന്ധ - ചിത്ര രചന മത്സരങ്ങള്‍, ഹൃസ്വ ചിത്ര നിര്മ്മാണം, എക്സിബിഷന്‍, തെരുവ് നാടകം, മാജിക് എന്നിങ്ങിനെ ഒട്ടനവധി പരിപാടികള്‍ തണല്ക്കൂട്ടിന്റെ ബാനറില്‍ സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നു. സംസ്ഥാന ഗവ, പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ സംയുക്തമായി സംഘടിപ്പിക്കുന്ന ക്ലീന്കാമ്പസ് - സേഫ് കാമ്പസ് എന്ന കാമ്പയിന്‍ മലപ്പുറം ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തണല്‍ക്കൂട്ടിന്റെ ബാനറിന്ന് കീഴിലാണ് സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നത്.

3. രക്തദാനം - ജീവ ബന്ധം

       കുട്ടികളില്‍ രക്തദാന ശീലം വളര്ത്തി കൊണ്ട് വരാന്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കലാണ് മറ്റൊരു പ്രധാന പരിപാടി. ''ബ്ലഡ് ഡൊണേഷന്‍ - ഗുഡ് റിലേഷന്‍''' എന്നതാണ് രക്തദാനം സംബന്ധിച്ച് നല്കുന്ന സന്ദേശം. ജില്ലയിലെ ബ്ലഡ്ഡ് ബാങ്കുുകളുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍ തണല്‍ക്കൂട്ടിന്റെ നേതൃത്വത്തില്‍ ക്യമ്പുകള്‍ സംഘടിപ്പിക്കുകയും രക്തദാനം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ പൂര്ണ്ണമായ കുട്ടികളില്‍ നിന്ന് രക്തം ശേഖരിക്കുകയും തണല്‍ക്കൂട്ട് വളണ്ടിയര്‍മാര്‍ നാട്ടില്‍ നിന്ന് രക്ഷിതാക്കളെയും യുവതി - യുവാക്കളെയും ക്യാമ്പിലേക്ക് കൂട്ടി കൊണ്ട് വന്ന് രക്തം ദാനം ചെയ്യിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്യമ്പുകള്‍ സംഘടിപ്പിക്കുന്നത്. തണല്‍ക്കൂട്ട് രൂപീകരിച്ച് പ്രവര്ത്തനം തുടങ്ങി ഒരു വര്ഷം കൊണ്ട് തന്നെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത കാമ്പസ് സംഘടനക്കുള്ള സമ്മാനം തണല്‍ക്കൂട്ടിന്ന് ലഭിക്കുകയുണ്ടായി. തണല്‍ക്കൂട്ട് ഓഫീസ് പ്രവര്ത്തിക്കുന്ന ജില്ലാ പഞ്ചായത്തില്‍ നിന്ന് ആവശ്യമുള്ളവര്ക്കെല്ലാം ബ്ലഡ്ഡ് ബാങ്കില്‍ നിന്ന് സൌജന്യമായി രക്തം ലഭിക്കുന്നതിനുള്ള കാര്ഡുകള്‍ വിതരണം ചെയ്ത് കൊണ്ടുള്ള സേവന പ്രവര്ത്തനവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുവാന്‍ കഴിയുന്നു.

4. റോഡ് സുരക്ഷ - ജീവ രക്ഷ

              ട്രാഫിക് നിയമങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധ മുണ്ടാക്കുക, ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന് കുട്ടികളെ പേരിപ്പിക്കുക, റോഡ് അപടങ്ങളില്‍ പരുക്ക് പറ്റുന്നവരെ പരിചരിക്കുന്നതിനുള്ള പരിശീലനം കുട്ടികള്ക്ക് നല്‍കുക തുടങ്ങിയവയാണ് ''റോഡ് സുരക്ഷ - ജീവ രക്ഷ'' എന്ന പരിപാടി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ട്രോമൊകെയര്‍ വളണ്ടിയേഴ്സ് ട്രെയ്നിംഗ് നല്കി അപകട രംഗങ്ങളില്‍ അടിയന്തിര സഹായങ്ങള്‍ നല്കുന്നതിന് കുട്ടികളെ പ്രാപ്തമാക്കുന്ന പ്രവര്ത്തനം ഇതിന്റെ ഭാഗമായി നടക്കുന്നു. പോലീസ് ഡിപ്പാര്ട്ട്മെന്റും മോട്ടോര്‍ വാഹന വകുപ്പും ആരോഗ്യ വകുുപ്പും ഈ പ്രവര്ത്തനങ്ങള്ക്ക് ജില്ലാ പഞ്ചായത്തിനെ സഹായിച്ച് കൊണ്ടിരിക്കുന്നു. ട്രാഫിക് വാരാചരണ കാലത്ത് കുട്ടികള്ക്ക് സ്കൂള്‍ തലത്തിലും ജില്ലാ തലത്തിലും ക്വിസ് മത്സരങ്ങള്‍ ഉപന്യാസ - പ്രസംഗ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ച് ട്രാഫിക് നിയമങ്ങളില്‍ കുട്ടികള്ക്ക് നല്ല പരിജ്ഞാനമുണ്ടാക്കുവാനുള്ള പ്രവര്ത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്.

ഹരിത ജീവിതം

      പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം ഭാവി തല മുറക്ക് വരുത്തിവെയ്ക്കുന്ന കഷ്ടനഷ്ടങ്ങള്‍ ഇന്ന് തന്നെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുക്ക് പിന്നില്‍ ജനിക്കാനിരിക്കുന്ന തലമുറകള്ക്കു കൂടി ജീവിക്കാനുള്ളതാണ് ഭൂമി എന്ന ചിന്ത പലപ്പോഴും നമ്മില്‍ കാണിന്നില്ല. പരിസ്ഥിതിയെ സംരക്ഷിച്ച്, പ്രകൃതിയുടെ പച്ചപ്പ് നലനിര്ത്തി, വെള്ളവും വായുവും മണ്ണും മലിനമാക്കാതെ സൂക്ഷിക്കാന്‍ പ്രാപ്തരാക്കുന്നതിന് വേണ്ടിയുള്ളതാണ് "ഹരിത ജീവിതം'' പദ്ധതി.

പ്രവര്ത്തനങ്ങള്‍

  • ഫലവൃക്ഷ തൈകളും, തണല്‍ മരങ്ങളും വിദ്യാലയ കോമ്പൌണ്ടിനകത്തും, വിദ്യാലയത്തിനു പുറത്തെ പരിസരത്തും, പുറമ്പോക്കു ഭുമികളിലും വെച്ചു പിടിപ്പിക്കുക.
  • പ്ലാസ്റ്റിക് ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
  • പ്ലാസ്റ്റിക് രഹിത ക്യാമ്പസാക്കി മാറ്റുന്നതിനുള്ള കര്മ്മ പരിപാടികള്‍ നടപ്പിലാക്കുക.
  • വിദ്യാലയ കോമ്പൌണ്ടിലും, തണല്‍ക്കൂട്ട് അംഗങ്ങളുടെ വീടുകളിലും ജൈവ വളം ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി ചെയ്യുക.
  • മാതൃകാ പച്ചക്കറി തോട്ടങ്ങള്‍ തോട്ടങ്ങള്‍ പരിശോധിച്ച് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കുക.
  • മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ലളിതമായ രീതികള്‍ ക്യാമ്പസിനകത്ത് നടപ്പിലാക്കി മാലിന്യ മുക്ത ക്യാമ്പസുകള്‍ പ്രഖ്യാപിക്കുക.

സ്നേഹ സാന്ത്വനം

          ആയുര്‍ ദൈര്ഷ്യം കൂടുകയാണ്, രോഗങ്ങളും രോഗികളുടെ എണ്ണവും വര്ദ്ധിക്കുകയാണ്. രോഗിയെ പരിചരിക്കല്‍ രോഗിയുടെ കുടുംബത്തിന്റെ മാത്രം ബാദ്ധ്യതയല്ല. സമൂഹത്തിന്റെ പൊതു ബാദ്ധ്യതയാണെന്ന ബോധം വളര്ത്തേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയത് സ്വന്തം മാതാപിതാക്കളെയെങ്കിലും അവരുടെ മക്കളാല്‍ പരിചരിക്കപ്പെടേണ്ടതുണ്ട്. സ്നേഹം, കരുണ തുടങ്ങിയവ കുറഞ്ഞു വരുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. ഈ കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് "സ്നേഹ സാന്ത്വനം''

പ്രവര്ത്തനങ്ങള്‍

  • തണല്‍ക്കൂട്ട് അംഗങ്ങള്ക്ക് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്കുക.
  • പഠനത്തോടൊപ്പവും പഠനം പൂര്ത്തിയാക്കി ക്യാമ്പസില്‍ നിന്നും പുറത്ത് പോയാലും പാലിയേറ്റീവ് വളണ്ടിയറായി സന്നദ്ധ സേവനം നടത്താന്‍ തയ്യാറുള്ളവരുടെ വളണ്ടിയേഴ്സ് ഫോറം രൂപീകരിക്കുക.
  • രോഗം മൂലം കഷ്ടപ്പെടുന്ന സഹപാഠികള്‍, നിര്ദ്ധനരായ വിദ്യാര്ത്ഥികളുടെ രോഗികളായ രക്ഷിതാക്കള്‍ എന്നിവര്ക്ക് ചികിത്സ ലഭിക്കാന്‍ സാമ്പത്തിക സമാഹരണം നടത്തി സഹായിക്കുക.
  • വീടിനും, വിദ്യാലയത്തിനും പരിസരത്തുള്ള പാലിയേറ്റീവ് ക്ലിനിക്കുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹോം കെയര്‍ വിസിറ്റുകളില്‍ തണല്‍ക്കൂട്ട് അംഗങ്ങളെ പങ്കെടുപ്പിക്കുക.

ഔട്ട് റീച്ച് പ്രോഗ്രാം

            വൃദ്ധ സദനങ്ങള്‍ വിവിധ നാമങ്ങളില്‍ കൂടുതലായി സ്ഥാപിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന്റെ വളര്ച്ചയല്ല, തകര്ച്ചയാണ് കാണിക്കുന്നത്. കൂടപ്പിറപ്പുകള്‍ ഉള്ളവരും, ഇല്ലാത്തവരും വൃദ്ധ സദനങ്ങളിലുണ്ട്. ഇന്നത്തെ യുവാക്കള്‍ നാളെത്തെ പിതാക്കളും, മുത്തച്ഛന്‍മാരായി മാറേണ്ടവരാണെന്നും, അന്ന് സംരക്ഷണത്തിന്റെ തണല്‍ ലഭിക്കണമെങ്കില്‍ ഇന്ന് സ്വന്തം മാതാക്കള്ക്കും, പിതാക്കള്ക്കും സംരക്ഷണം നല്കേണ്ട ബാദ്ധ്യത ഞങ്ങള്ക്കുണ്ടെന്ന തിരിച്ചറിവ് സൃഷ്ടിക്കലാണ് ''ഔട്ട് റീച്ച് പ്രോഗ്രാമുകള്‍.

പ്രവര്ത്തനങ്ങള്‍

  • വര്ഷത്തില്‍ 2 പ്രാവശ്യമെങ്കിലും വൃദ്ധ സദനം, അബല മന്ദിരം, അഗതി മന്ദിരം, അനാഥാലയം തുടങ്ങിയവ തണല്‍ക്കൂട്ട് അംഗങ്ങള്‍ സന്ദര്ശിക്കുക.
  • മനസ്സിന്റെ സമനില തെറ്റിയവരെ താമസിപ്പിച്ച് സംരക്ഷിച്ച് വരുന്ന സ്ഥാപനങ്ങള്‍ സന്ദര്ശിക്കകു.
  • അവര്ക്ക് സ്ഥാപനങ്ങളില്‍ ചെന്ന് ചെയ്തു കൊടുക്കാവുന്നവ സേവനങ്ങളും, ശുശ്രൂഷകളും നല്‍കുുക.
  • ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്ക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ് തുടങ്ങിയ സാധന സാമഗ്രികള്‍ ശേഖരിച്ച് നല്‍കുക.
  • സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കുടുംബ ചരിത്രം, ജീവിത പശ്ചാത്തലം തുടങ്ങിയവ ചോദിച്ച് മനസ്സിലാക്കി ഇത് സംബന്ധിച്ച് പഠനവും, ഗവേഷണവും നടത്തുക. കഴിയുമെങ്കില്‍ അവരുടെ കുടുംബാംഗങ്ങളെ സന്ദര്ശിച്ച് (ഉണ്ടെങ്കില്‍) വൃദ്ധ സദനങ്ങളില്‍ നിന്നും സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവാന്‍ അവരെ പ്രേരിപ്പിക്കുന്ന പ്രവര്ത്തനത്തിന് നേതൃത്വം നല്‍കുക.

പാഥേയം

          രോഗങ്ങളുടെ ദുരിതക്കിടക്കിയില്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍, അവരെ പരിചരിക്കാന്‍ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍, ഇവര്ക്ക് മരുന്നും ഭക്ഷണവുമെല്ലാം പ്രശ്നമാണ്. ഇങ്ങനെ കഷ്ടപ്പെടുന്നവര്ക്ക് ഭക്ഷണം നല്‍കുവാന്‍ കുട്ടികളെ സജ്ജമാക്കുന്നതാണ് "പാഥേയം'' പദ്ധതി.

പ്രവര്ത്തനങ്ങള്‍

  • വിദ്യാലയത്തിന്റെ സമീപത്തോ, പരിധിയിലോ പ്രവര്ത്തിക്കുന്ന ഗവണ്‍മെന്റ് ആശുപത്രികളിലെ രോഗികള്ക്കും അവര്ക്ക് കൂട്ടിനിരിക്കുന്നവര്ക്കും ഉച്ച ഭക്ഷണം നല്‍കുക.
  • സഹപാഠികളില്‍ നിന്ന് സംഭാവന സമാഹരിച്ചും, സ്വന്തം വീട്ടുകാരില്‍ നിന്ന് സംഭാവന വാങ്ങിയും ഇത്തരം പ്രവ്ര്ത്തനങ്ങള്‍ നടത്താന്‍ സന്നദ്ധതയുള്ള മറ്റു സംഘടനകളുമായി സഹകരിച്ചും ആവ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ഉച്ച ഭക്ഷണ വിതരണം മുടങ്ങാതെ നടത്തുക.
  • സമ്പന്നരായ വ്യക്തികളെയോ, ഏതെങ്കിലും സംഘടനകളെയോ ഈ ആവശ്യവുമായി സമീപിക്കുകയും, തണല്‍ക്കൂട്ട് അംഗങ്ങള്‍, വളണ്ടിയര്‍മാര്‍ എന്ന നിലയില്‍ സേവനം നല്‍കുകയും ചെയ്യുക.

ടീന്‍കെയര്‍

         കൌമാര പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുവാനും, ശരിയും തെറ്റും സ്വയം തിരിച്ചറിയുവാനും കുട്ടികളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിപാടിയാണിത്.

പ്രവര്ത്തനങ്ങള്‍

  • കുടുംബം, കൂട്ടുകെട്ടുകള്‍, കുട്ടികള്‍ ഇടപെടുന്ന വ്യക്തികള്‍, സമൂഹം, പ്രണയബന്ധങ്ങള്‍, ഫാഷന്‍ ഭ്രമം തുടങ്ങിയവ സംബന്ധിച്ച് നന്മ-തിന്മകള്‍ വിവേചിച്ചറിയാന്‍ സഹായിക്കുന്ന വിധത്തിലുള്ള ശില്‍പശാലകള്‍, സംവാദങ്ങള്‍, പ്രമുഖരുമായുള്ള മുഖാമുഖങ്ങള്‍ തുടങ്ങിയ പരിപാടികള്‍
  • പണത്തിന്റെ ദുര്‍വിനിയോഗം, ധാരാളിത്തം എന്നിവ ഒഴിവാക്കി മിതത്വം പാലിക്കാന്‍ പ്രാപ്തരാക്കുന്ന പരിശീലനങ്ങള്‍.
  • നല്ല ശീലങ്ങളും, മാന്യമായ പെരമാറ്റങ്ങളും ശീലിപ്പിക്കുവാന്‍ സാഹയിക്കുന്ന ശില്‍പശാലകള്‍, ക്ലാസുകള്‍.

വ്യക്തിത്വ വികസനം

          വിദ്യാര്ത്ഥികളുടെ വ്യക്തിത്വം വര്ദ്ധിപ്പിക്കുകയും,കഴിവുകളെ വികസിപ്പിക്കുകയും ചെയ്യുന്നതിന് സഹായകരമാവുന്ന കര്മ്മ പരിപാടികളിലൂടെ കുട്ടികളുടെ ആത്മ വിശ്വാസം വളര്ത്തിയെടുക്കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്.

പ്രവര്ത്തനങ്ങള്‍

  • വിദ്യാര്ത്ഥികളുടെ വ്യക്തി പരമായ ശേഷികളെ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികള്‍
  • നേതൃത്വ പാടവം, സംഘാടന ശേഷി, പ്രസംഗ വൈഭവം, തുടങ്ങിയ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള ക്ലാസ്സുകളും, പരിശീലനങ്ങളും.
  • ഉദ്യോഗതലത്തിലും, സാമൂഹ്യ-സാംസ്കാരിക-സാഹിത്യ മേഖലകളിലും ഭരണ തലത്തിലുമുള്ള പ്രമുഖരുമായി ഇടപഴകാനും, ആശയ വിനിമയം നടത്താനുമുള്ള വേദികളൊരുക്കല്‍.

ജയില്‍ സന്ദര്ശനം

          ജയിലില്‍ കഴിയുന്നവരെ സന്ദര്ശിക്കാന്‍ അവസരമൊരുക്കുകയും അത് വഴ് അവരുടെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും, കുറ്റ കൃത്യങ്ങളില്‍ നിന്ന് സ്വയം പിന്തിരിയാന്‍ പ്രേരണ ലഭ്യമാവുകയും ചെയ്യുകയാണ് ഇത് വഴി ലക്യമിടുന്നത്.

പ്രവര്ത്തനങ്ങള്‍

  • വര്ഷത്തിലൊരിക്കലെങ്കിലും ഏതെങ്കിലുമൊരു ജയില്‍ സന്ദര്ശനം നടത്തുക.
  • ജയില്‍ അന്തേവാസികളുമായി ആശയ വിനിമയത്തിനും സ്നേഹ സ്മൃണമായ സംഭാഷണങ്ങള്‍ക്കുമവസരമൊരുക്കുക.
  • ജയില്‍ അധികൃതര്‍ അനുവദിക്കുന്ന പക്ഷം അവര്ക്കു വേണ്ടി കലാ പരിപാടികള്‍ നടത്തുക.

സ്കില്‍ ഡവലപ്മെന്റെ് പ്രോഗ്രാം.

             കുട്ടികള്ക്ക് മറ്റുള്ളവരുമായി നല്ല പെരുമാറ്റം, നല്ല ആശയ വിനിമയം, തുടങ്ങിയവ സാധ്യമാക്കുന്നതിന് സഹായകരമാവുന്ന പരിപാടികളാണ് എസ്.ഡി.പി അഥവാ സ്കില്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം. സംസാരത്തിലും പരസ്പരം കാണുമ്പോഴുള്ള അഭിവാദ്യങ്ങളിലും പതിവായി പറയേണ്ട പദപ്രയോഗങ്ങള്‍ സമയത്തിനും സാഹചര്യത്തിനും അനുയോജ്യമായ ഗ്രീറ്റിംഗ്സ്, തീന്‍മേശയില്‍ പാലിക്കേണ്ട മര്യാദകള്‍, യാത്രകളില്‍ പാലിക്കേണ്ട മാന്യതകള്‍, ഒരു അപരിചിതനെ പരിചയപ്പെടുമ്പോള്‍ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ട സംഗതികള്‍, ശരീര ഭാഷ. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഇതിനായി കുട്ടികളെ കൊണ്ട് തന്നെ ഇന്റര്‍വ്യൂ നടത്തിയുള്ള പരിശീലനങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ പ്രവര്ത്തനങ്ങളും പരിശീലനങ്ങളുമാണ് സ്കില്‍ ഡവലപ്മെന്റ് പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.

                         തണല്‍ക്കൂട്ട് ജില്ലാ സമിതി

മുഖ്യ രക്ഷാധികാരികള്‍

ശ്രീമതി. സുഹ്റ മമ്പാട് (ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)

ശ്രീ. കെ.ബിജു ഐ.എ.എസ് (ബഹു: ജില്ലാ കലക്ടര്‍, മലപ്പുറം)

ശ്രീ. മഞ്ജുനാഥ് ഐ.പി.എസ് (ബഹു: ജില്ലാ പോലീസ് മേധാവി)

രക്ഷാധികാരികള്‍

ശ്രീ.പി.കെ കുഞ്ഞു (വൈസ് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത്)

ശ്രീ. വി.സുധാകരന്‍ (സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്‍, ജില്ലാ പഞ്ചായത്ത്)

ശ്രീമതി. സക്കീന പുല്‍പ്പാടന്‍ (സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സണ്‍)

ശ്രീമതി. കെ.പി ജല്‍സീമിയ (സ്റ്റാന്റിംഗ് കമ്മറ്റി, ജില്ലാ പഞ്ചായത്ത്)

ശ്രീമതി.വനജ ടീച്ചര്‍ (സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, ജില്ലാ പഞ്ചായത്ത്)

ശ്രീമതി. സൈഫുന്നീസ ബീവി (റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹയര്സെക്കണ്ടറി)

ഡോ: ഉമര്‍ ഫാറൂഖ് (ജില്ലാ മെഡിക്കല്‍ ഓഫീസര്‍)

ശ്രീ. കെ.സുബ്രമണ്യന്‍ (ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍)

ശ്രീ. കെ.സി ഗോപി (ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍)

ഡോ: അബൂബക്കര്‍ തയ്യില്‍ (എം.ഇ.എസ് മെഡിക്കല്‍ കോളേജ്)

ശ്രീ. കെ.എം ബഷീര്‍ (എം.ഐ.പി.ചെയര്മാന്‍)

ചെയര്മാന്‍

ശ്രീ.ഉമ്മര്‍ അറക്കല്‍ (മെമ്പര്‍ ജില്ലാ പഞ്ചായത്ത്)

വൈസ് ചെയര്മാന്‍

ശ്രീ.എ.കെ അബ്ദുറഹ്മാന്‍ (മെമ്പര്‍, ജില്ലാ പഞ്ചായത്ത്)

ശ്രീ. വി.ഷൌക്കത്ത് (മെമ്പര്‍, ജില്ലാ പഞ്ചായത്ത്)

ശ്രീ. ഉമ്മര്‍ മാസ്റ്റര്‍ (കരുവാരകുണ്ട്)

ശ്രീമതി. സുജാത വര്മ്മ (മഞ്ചേരി)

ജനറല്‍ കണ്‍വീനര്‍

ശ്രീ. ജോഷി ജോസഫ് (സെന്റ്മേരീസ് എച്ച്.എസ്.എസ് പരിയാപുരം)

കണ്‍വീനര്‍

ശ്രീ. പി.പി അബൂബക്കര്‍ (പെരിന്തല്‍മണ്ണ)

ശ്രീ. കെ.അബ്ദുസ്സലാം (പുഴക്കാട്ടിരി)

ശ്രീ. ഇ.അസ്കര്‍ (എം.ഇ.എസ് കോളേജ് മമ്പാട്)

ശ്രീ. കെ.കെ മുഹമ്മദ് അഷ്റഫ് (എന്‍.എസ്.എസ്. ജില്ലാ കോ-ഓഡിനേറ്റര്‍, ഹയര്‍ സെക്കണ്ടറി)

ട്രഷറര്‍

ശ്രീ. സലീം കുുരുവമ്പലം (മെംമ്പര്‍, ജില്ലാ പഞ്ചായത്ത്)

 

                തണല്‍ക്കൂട്ട് അഡ്രസ്സും ഫോണ്‍ നമ്പറുകളും

തണല്‍ക്കൂട്ട് ജില്ലാ സമിതി ഓഫീസ്,

ജില്ലാ പഞ്ചായത്ത് ഭവന്‍,

സിവില്‍ സ്റ്റേഷന്‍,

മലപ്പുറം.

 

ഇ-മെയ്ല്‍   info@thanalkoot.com

വെബ് സൈറ്റ്     www.thanalkoot.com

                ഫോണ്‍

ചെയര്‍മാന്‍            9447108827

ജന: കണ്‍വീനര്‍     9447319658

ട്രഷറര്‍                 9447533786

 

 

 

 

 



image